ഞാനവളെ സ്നേഹിച്ചിരുന്നു
ഗാഢമായി തന്നെ
അവള്‍ക്കും അറിയാമായിരുന്നു
പക്ഷേ.......................................
അവളുടെ സാമീപ്യത്തില്‍ ആഹ്ലാദിച്ചിരുന്നു
അതവള്‍ക്കുമറിയാമായിരുന്നു
പക്ഷേ..................................
ഞാനവളെ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു
വളരെ ....വളരെ കൂടുതല്‍
അതവള്‍ക്കുമറിയാമായിരുന്നു
പക്ഷേ...................................
എനിക്കവളേപ്പറ്റി പറയാനേ സമയമുണ്ടായിരുന്നുള്ളു
അവളെ പറ്റി മാത്രം....
അതവള്‍ക്കുമറിയാമായിരുന്നു
പക്ഷേ..................................
'
അവള്‍ എന്റെ പെണ്ണാണെന്ന് ഞാന്‍
എല്ലാവരോടും പറഞ്ഞിരുന്നു
അവള്‍ക്കുമറിയാമായിരുന്നു.
പക്ഷേ......................................
എനിക്ക് നിന്നെ ഇഷ്ടമാണെന്ന്....,
അവള്‍ പറയുന്നതും കാത്തു ഞാനിരുന്നിരുന്നു.
അത് അവള്‍ക്കുമറിയാമായിരുന്നു
പക്ഷേ...............................................
അവളുടെ സ്നേഹത്തിനായി
പ്രണയാര്‍ദ്ദമാം ഒരു നോക്കിനായ്]
ഞാന്‍ ദാഹിച്ചത്, അവള്‍ക്കുമറിയാം
പക്ഷേ.......................................................
എന്റെ ജീവിതത്തിലേക്കവളെ ക്ഷണിക്കാന്
സന്നദ്ധനായിരുന്നൂ ഞാനെപ്പൊഴും
അതവള്‍ക്കുമറിയാമായിരുന്നു
പക്ഷേ......................................
മിനിക്കുട്ടി പതിയെ എഴുന്നേറ്റു
എന്താണീ കവിതയില്‍ ...........?
അതവള്‍ക്കുമറിയാമായിരുന്നു
എങ്കിലും അവള്‍ പുസതകമടച്ചു.
From : http://ajaysreesanth.blogspot.com/2007/05/blog-post_25.html
Friday, May 25, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment